എസ്​.എസ്​.എൽ.സി പരീക്ഷയിൽ 95.98 ശതമാനം വിജയം

തിരുവനന്തപുരം: എസ്​.എസ്​.എൽ.സി  പരീക്ഷയിൽ 95.98 ശതമാനം വിജയം. കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവാണ്​. കഴിഞ്ഞ വർഷം ഇത്​ 96.59 ആയിരുന്നു. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്​. കുറവ്​ വയനാട്​.

1174 സ്​കൂളുകൾ നൂറുശതമാനം വിജയം നേടിയ​പ്പോൾ 100 മേനി വിജയം നേടിയ സർക്കാർ സ്​കൂളുകൾ 405 ആണ്​. ടി.കെ.എം.എച്ച്.​എസ്​ മലപ്പുറമാണ്​ എ പ്ലസ് ​ഏറ്റവും കൂടുതൽ നേടിയ സ്​കൂൾ.

ഉപരിപഠനത്തിന്​ അർഹത നേടിയവർ 4,37156. സേ പരീക്ഷ മെയ്​ 22 മുതൽ 26 ​വരെയാണ്​.

പ്ലസ്​ വൺ പ്രവേശനത്തിനായി മെയ്​ എട്ട്​ മുതൽ അപേക്ഷ ഒാൺലൈനായി ​നൽകാം.

2933 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 455906 കു​ട്ടി​ക​ളാ​ണ്​ പ​രീ​ക്ഷ എ​ഴു​തി​യ​ത്.  www.results.itschool.gov.in വെ​ബ്‌​സൈ​റ്റി​ലൂ​ടെ ഫ​ല​മ​റി​യാ​ന്‍ ഐ.​ടി@​സ്‌​കൂ​ള്‍ സം​വി​ധാ​നം ഒ​രു​ക്കിയിട്ടുണ്ട്​.

ഇ​തി​നു​പു​റ​മെ  2017 എ​ന്ന മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും ഫ​ല​മ​റി​യാം.

വ്യ​ക്തി​ഗ​ത റി​സ​ള്‍ട്ടി​ന്​ പു​റ​മെ സ്‌​കൂ​ള്‍, -വി​ദ്യാ​ഭ്യാ​സ​ജി​ല്ല, -റ​വ​ന്യൂ ജി​ല്ല ത​ല​ങ്ങ​ളി​ലു​ള്ള റി​സ​ള്‍ട്ട് അ​വ​ലോ​ക​ന​വും വി​ഷ​യാ​ധി​ഷ്ഠി​ത അ​വ​ലോ​ക​ന​ങ്ങ​ളും റി​പ്പോ​ര്‍ട്ടു​ക​ളും പോ​ര്‍ട്ട​ലി​ലും മൊ​ബൈ​ല്‍ ആ​പ്പി​ലും ല​ഭ്യ​മാ​കും.

ഗൂ​ഗി​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍നി​ന്ന്​ Saphalam 2017 എ​ന്നു​ന​ല്‍കി ആ​പ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.

ഹൈ​സ്‌​കൂ​ൾ, ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളു​ക​ള്‍ക്കു​പു​റ​മെ ഈ​വ​ര്‍ഷം പു​തു​താ​യി ബ്രോ​ഡ്ബാ​ന്‍ഡ് ഇ​ൻ​റ​ര്‍നെ​റ്റ് സം​വി​ധാ​നം ല​ഭ്യ​മാ​ക്കി​യ ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം എ​ല്‍.​പി, യു.​പി സ്‌​കൂ​ളു​ക​ളി​ലും ഫ​ല​മ​റി​യാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

www.keralapareekshabhavan.in, www.keralaresults.nic.in, www.results.nic.in, www.prd.kerala.gov.in  വെ​ബ്​​സൈ​റ്റു​ക​ളി​ലും ​ഫ​ലം ല​ഭ്യ​മാ​കും.

new jindal advt tree advt
Back to top button