എസ് എസ് രാജമൗലിയ്ക്കെതിരെ പോലീസില്‍ പരാതി

ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലിക്കെതിരെ പോലീസില്‍ പരാതി ലഭിച്ചു.

ആന്ധ്രയിലെ കതിക സമുദായത്തെ സിനിമയിലൂടെ അപമാനിച്ചുവെന്നാണ് കേസ് . ആട്ടിന്‍ മാംസം വില്‍പന ചെയ്തു ജീവിക്കുന്ന സമുദായമാണ് കതിക.

ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ ഇടവേളയ്ക്ക് ശേഷം സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രം കതിക സമുദായത്തെ അപമാനിക്കുന്ന കതിക സമുദായ സംരക്ഷണ സമിതി പറയുന്നത് .
ഇതിനെതിരെയാണ് ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതി ലഭിച്ചിട്ടുണ്ടെങ്കിലും പോലീസ് കേസെടുത്തിട്ടില്ല.

വിവാദ ഡയലോഗ് നീക്കണമെന്ന് ആവശ്യപ്പെട്ട് സമിതി സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്.

തിയേറ്ററുകളില്‍ നിറഞ്ഞെടുന്ന ബാഹുബലിയുടെ ബോക്ലോഫീസ് കളക്ഷന്‍ 500 കോടി കടന്നു.

new jindal advt tree advt
Back to top button