മംഗളുരുവിൽ എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി.

മംഗളൂരു: എസ്.ഡി.പി.ഐ അമ്മുഞ്ചെ മേഖല പ്രസിഡണ്ടും ഓട്ടോറിക്ഷ ഡ്രൈവറുമായ അശ്റഫ് കലായി(30) വെട്ടേറ്റ് മരിച്ചു.

ബുധനാഴ്ച ഉച്ചയോടെ ബണ്ട്വാള്‍ ബെഞ്ചനപദവിലേക്ക് വാടക പോവാനുണ്ടെന്ന് ആവശ്യപ്പെട്ടെത്തിയ സംഘം അശ്റഫിനെ ആക്രമിക്കുകയായിരുന്നു.

എസ്.ഡി.പി.ഐ സ്ഥാപകദിനത്തില്‍ കലായില്‍ പതാക ഉയര്‍തിയ ശേഷം റോഡിലെ കുഴികളില്‍ കല്ലുകളിട്ട് ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിലായിരുന്നു അശ്റഫ്.

ഇതിനിടെ വാടക പോവാന്‍ ആവശ്യപ്പട്ടെത്തിയ സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി എ.എം.അതാളല്ല പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് സമീപ പ്രദേശമായ കല്ലട്ക്ക, മല്‍കാര്‍ എന്നിവിടങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

Back to top button