സംസ്ഥാനം (State)

എൻ.എസ്.എസിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ

സമുദായ സംഘടനകൾ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല. ഒരു സമുദായം ഇടപെട്ടാൽ മറ്റ് സമുദായങ്ങൾക്കും ഇടപെടേണ്ടിവരുമെന്ന് വെള്ളാപ്പള്ളി

എൻ.എസ്.എസിനെതിരെ ആഞ്ഞടിച്ച് വെള്ളാപള്ളി നടേശൻ. സമുദായ സംഘടനകൾ നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ല. ഒരു സമുദായം ഇടപെട്ടാൽ മറ്റ് സമുദായങ്ങൾക്കും ഇടപെടേണ്ടി വരും. എൻ.എസ്.എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കുമെന്നും വെള്ളാപ്പള്ളി. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ച എൻ.എസ്.എസ് നിലപാട് അവർക്ക് തിരിച്ചടിയാകും. സ്വാഭാവികമായും എസ്.എൻ.ഡി.പി അടക്കമുള്ള മറ്റ് സമുദായങ്ങളുടെ ധ്രുവീകരണം എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്നും വെള്ളാപള്ളി നടേശൻ പറഞ്ഞു.

ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പരസ്യ പിന്തുണ നൽകി വോട്ട് തേടിയ എൻ.എസ്.എസ് നിലപാട് രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കെയാണ് എൻ.എസ്.എസിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയിരിക്കുന്നത്. ജാതി പറഞ്ഞ് വോട്ട് തേടുന്ന എൻ.എസ്.എസ് നിലപാട് കേരളത്തെ ഭ്രാന്താലയമാക്കുമെന്നും, സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വട്ടിയൂർക്കാവിലടക്കം ബി.ജെ.പിയുടെ പ്രകടനം മുൻതവണത്തേതിലും താഴെയാകും. അരൂരിൽ ഒരു ത്രികോണ മൽസരത്തിന്റെ സാധ്യത പോലുമില്ലെന്നും വെള്ളാപള്ളി പറഞ്ഞു.

Tags
Back to top button