എൻ.ഡി.എയുടെ രാഷ്​ട്രപതി സ്​ഥാനാർഥിക്ക്​ നിതീഷ്​ കുമാറി​െൻറ പിന്തുണ.

പാട്​ന: എൻ.ഡി.എയുടെ രാഷ്​ട്രപതി സ്​ഥാനാർഥിക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാർ.

പാർട്ടി യോഗം വിളിച്ച്​ അദ്ദേഹം ഇക്കാര്യം ഒൗദ്യോഗമായി അറിയിക്കും.

രാം നാഥ്​ കോവിന്ദിനെ പിന്തുണക്കുന്നതു സംബന്ധിച്ച വിവരങൾ വിശദീകരിക്കുന്നതിനായി ജെ.ഡി.യു ഇന്ന്​ ​െവെകീട്ട്​ എം.എൽ.എമാരു​െട യോഗം വിളിച്ചിട്ടുണ്ട്​.

ബീഹാറിലെ മുന്നണി ഭരണത്തിന്​ വൻ തിരിച്ചടിയാണ്​ പ്രഖ്യാപനം.

ജനതാദൾ യുണൈറ്റഡ്​്, രാഷ്​ട്രീയ ജനതാദൾ, കോൺഗ്രസ്​ എന്നീ സഖ്യകക്ഷികളാണ്​ ബീഹാറിൽ ഭരണത്തിലിരിക്കുന്നത്​.

ജെ.ഡി.യുവി​​െൻറ പിന്തുണ പ്രതീക്ഷിച്ചാണ്​ ബീഹാറിൽ നിന്നുള്ള മീരാകുമാറിനെ സ്​ഥാനാർഥിയാക്കാൻ വരെ കോ​ൺഗ്രസ്​ ചിന്തിച്ചിരുന്നത്​.

എന്നാൽ പ്രതിപക്ഷ പാർട്ടികളുടെ സ്​ഥാനാർഥിയെ പിന്തുണക്കില്ലെന്ന്​ സോണിയാ ഗാന്ധിയെ തിങ്കളാഴ്​​ച തന്നെ അറിയിച്ചിരുന്നു.

വൈകുന്നേരത്തെ യോഗത്തിനു ശേഷം തീരുമാനം ഒൗദ്യോഗികമായി അറിയിക്കും.

ബീഹാർ ഗവർണറായിരുന്നു രാം നാഥ്​ കോവിന്ദ്​. ബീഹാർ ഗവർണർ രാഷ്​ട്രപതിയാകുന്നത്​ ആദ്യമായാണ്​. ജെ.ഡി.യുവുമായി നല്ല ബന്ധമാണ് കോവിന്ദ്​ പുലർത്തിയിരുന്നത്​.. ദരിദ്ര ചുറ്റുപാടുകളിൽ നിന്ന്​ ഉയർന്നു വന്നയാളാണ്​ കോവിന്ദ്​.

അതിനാൽ തന്നെ അദ്ദേഹത്തെ പിന്തുണക്കാനാണ്​ തീരുമാനമെന്നും ജെ.ഡി.യുവി​െല മുതിർന്ന നേതാക്കൾ അറിയിച്ചു. ജൂലൈ 17നാണ്​ രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​.

Back to top button