കേരള എൻജിനീയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ള

തിരുവനന്തപുരം: കേരള എൻജിനീയറിങ് ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷ തിങ്കളാഴ്ച തുടങ്ങും.

സംസ്ഥാനത്തെ 14 ജില്ലയിലും ഡൽഹി, മുംബൈ, ദുബൈ എന്നിവിടങ്ങളിലുമായി 311 കേന്ദ്രത്തിലാണ് പരീക്ഷ നടക്കുന്നത്.

രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷ. രാവിലെ 9.30നകം വിദ്യാർഥികൾ പരീക്ഷഹാളിൽ കയറണം.

തിങ്കളാഴ്ച പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയാണ്. ചൊവ്വാഴ്ച പേപ്പർ രണ്ട് -മാത്സ്.

എൻജിനീയറിങ്ങിനും ഫാർമസി പ്രവേശനപരീക്ഷക്കുമായി 1,12,125 വിദ്യാർഥികളാണ് അപേക്ഷിച്ചിരിക്കുന്നത്.

ഇതിൽ 1,06,260 പേർ എൻജിനീയറിങ്ങിനും 5865 പേർ ഫാർമസി പ്രവേശനപരീക്ഷയും എഴുതുന്നു.

എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ പേപ്പർ ഒന്നിെൻറ പരീക്ഷയാണ് ഫാർമസി കോഴ്സ് പ്രവേശനത്തിന് പരിഗണിക്കുക.

സർക്കാർ ഫാർമസി കോളജുകളിലെ ബി.ഫാം, ഫാം.ഡി കോഴ്സുകളിലേക്ക് ഇൗ റാങ്ക് പട്ടികയിൽ നിന്നായിരിക്കും പ്രവേശനം.

1
Back to top button