എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള തീരുമാനം എസ്.ബി.ഐ പിൻവലിക്കും.

ന്യൂഡൽഹി: എ.ടി.എം ഇടപാടുകൾക്ക്​ സർവീസ്​ ചാർജ് ഈ‌ടാക്കാനുള്ള  തീരുമാനം എസ്.ബി.ഐ പിൻവലിക്കും.

പ്രതിമാസം നാല്​ എ.ടി.എം ഇടപാടുകൾക്ക്​ ശേഷമാവും സർവീസ്​ ചാർജ്​ ഇൗടാക്കുക എന്നാണ്​ എസ്​.ബി.​െഎ നൽകുന്ന വിശദീകരണം. എന്നാൽ ഇതു സംബന്ധിച്ച സർക്കുലർ എസ്​.ബി.​െഎ പുറത്തിറക്കിയിട്ടില്ല..

എസ്.ബി.ഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് എസ്.ബി.ഐയുടെ വിശദീകരണം. ഡിജിറ്റല്‍ വാലറ്റാണ് എസ്.ബി.ഐ ബഡ്ഡി.

ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഒ​ാരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​ ഇൗ​ടാ​ക്കാനായിരുന്നു തീരുമാനം.

മൂഷിഞ്ഞ നോട്ട് മാറുന്നതിനും സർവീസ് ചാർജ് ഈടാക്കാനും എസ്.ബി.ഐ തീരുമാനിച്ചിരുന്നു. – എന്നാല്‍ ഈ ചാര്‍ജ് പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എസ്.ബി.ഐ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.

എ.ടി.എം സേവനങ്ങൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്തിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു.  ഈ ഭ്രാന്തൻ നയം ബാങ്കുകളിൽ നിന്ന് ജനങ്ങളെ അകറ്റാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

new jindal advt tree advt
Back to top button