എ.ടി.എം പാസ്വേഡ് മറന്നാലും പണമെടുക്കാൻ ബുദ്ധിമുേട്ടണ്ട

വാഷിങ്ടൺ: എ.ടി.എം പാസ്വേഡ് മറന്നാലും പണമെടുക്കാൻ ബുദ്ധിമുേട്ടണ്ട.

വിരലടയാളമുപയോഗിച്ച് പ്രവർത്തിക്കാവുന്ന പുതുതലമുറ ബയോമെട്രിക് എ.ടി.എം കാർഡുകൾ വരുന്നു.

യു.എസ് കമ്പനിയായ മാസ്റ്റർകാർഡ് പുതിയ കാർഡ് പുറത്തിറക്കി. ദക്ഷിണാഫ്രിക്കയിൽ പരീക്ഷണാടിസ്ഥാനത്തിൽ കാർഡ് ഉപയോഗിച്ച് വിജയം കണ്ടിരുന്നു.

മൊബൈൽ ഇടപാടുകൾക്കും വിരലടയാളം ഉപയോഗിക്കാം. തട്ടിപ്പുകൾ തടയാനും പുതിയ സംവിധാനമുപകരിക്കും.

വിരലടയാളം കാർഡിൽ സൂക്ഷിക്കുന്നതാണ് പുതിയ രീതി.  ഷോപ്പിങ്ങിനും മറ്റും കാർഡ് ഉപയോഗിക്കുേമ്പാൾ നിശ്ചിത ഉപകരണത്തിൽ വിരലടയാളം പതിപ്പിച്ചാലേ പണമടക്കാനാവൂ.

യഥാർഥ കാർഡ് ഉടമക്ക് മാത്രമേ ഇത്തരം കാർഡുകൾ ഉപയോഗിക്കാൻ പറ്റൂവെന്ന് മാസ്റ്റർകാർഡ് അധികൃതർ വ്യക്തമാക്കി.

 

യൂറോപ്പിലും ഏഷ്യയിലുമടക്കം പരീക്ഷണം നടത്തിയ ശേഷം ഇൗ വർഷം അവസാനത്തോെട കാർഡ് വ്യാപകമാക്കാനാണ് പദ്ധതി.

1
Back to top button