ഐഎസിനായി പണം പിരിവ്: 2 പേര്‍ക്ക് 7 വര്‍ഷം തടവ്

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പണം പിരിവ് നടത്തിയതിന് രണ്ടുപേരെ പ്രത്യേക കോടതി ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചു. ജമ്മു കശ്‍മീര്‍ സ്വദേശിയായ അസര്‍-ഉള്‍-ഇസ്ലാം (24), മഹാരാഷ്ട്രക്കാരനായ ഫര്‍ഹാന്‍ ഷെയ്‍ക്ക് (25) എന്നിവരെയാണ് ജില്ലാ ജഡ്‍ജി അമര്‍ നാഥ് ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചത്.

കഴിഞ്ഞ മാസം പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയപ്പോള്‍ തങ്ങളുടെ പ്രവൃത്തിയില്‍ ദുഖിക്കുന്നതായി ഇവര്‍ കോടതിയെ അറിയിച്ചിരുന്നു.

സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് വരണമെന്നും തങ്ങളുടെ കഴിവുകള്‍ സമൂഹത്തിനായി ഉപയോഗിക്കണമെന്നാണ് ആഗ്രഹമെന്നും അഡ്വക്കേറ്റ് എംഎസ് ഖാന്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇവര്‍ പറഞ്ഞിരുന്നു.

തീവ്രവാദ സംഘടനയായി ഐഎസിനുവേണ്ടി പണം സ്വരൂപിക്കാനായി ഗൂഡാലോചന നടത്തിയെന്നായിരുന്നു കേസ്, ഹസനെതിരെയുള്ള കേസ് തുടരും.

1
Back to top button