ഐസ്ക്രീമിനെ വെല്ലുവിളിക്കാൻ കുൽഫി ഉണ്ടാക്കിയാലോ

ഉത്തരേന്ത്യൻ വിഭവമായ കുൽഫി മലയാളിക്ക് അത്ര പരിചിതമല്ല. പക്ഷേ രുചിക്കാര്യത്തിൽ മലയാളിയുടെ ഹൃദയം കവർന്ന് കുൽഫി ഒന്നൊന്നര സംഭവമായി. ഐസ്ക്രീമിനെ വെല്ലുവിളിക്കുന്ന ഇന്ത്യൻ ഐസ്ക്രീം, അതാണ് നമുക്ക് കുൽഫി. ഇതൊന്നു പരീക്ഷിച്ചു കൂടേ.
കുല്‍ഫി

ചേരുവകള്‍:

പാല്‍- അര ലിറ്റര്‍

പാല്‍പൊടി കട്ടയില്ലാതെ കലക്കിയത് -കാല്‍ കപ്പ്‌
വെറ്റില – 2
പഞ്ചസാര -ആവശ്യത്തിന്
ഏലക്ക -മൂന്ന്‌ എണ്ണം
മീത്ത പാൻ – 2
ബദാം ചെറുതായി അരിഞ്ഞത്-രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

പാല്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് കട്ടയില്ലാതെ കലക്കിവെച്ച പാല്‍പൊടി ചേര്‍ത്ത് വീണ്ടും ഇളക്കുക. തീ കുറച്ച ശേഷം തേങ്ങാപാല്‍ അതിന്‍റെ പീരയോടുകൂടി ഇതില്‍ ചേര്‍ക്കുക.ഒപ്പം വെറ്റില ഇടിച്ച് ഈ മിശ്രിതത്തിലേക്ക് ചേര്‍ക്കാം. ഏലക്ക പൊടിച്ചതും ചേര്‍ക്കുക. കാല്‍ കപ്പ്‌ പാലില്‍ കോണ്‍ഫ്ലോര്‍ കലക്കിയതും മറ്റ് ചേരുവകളും ഇതിലേക്ക് ചേര്‍ക്കുക. അണ്ടിപ്പരിപ്പ്, ബദാം ഇവയും ചേര്‍ത്ത് ഇളക്കിയ ശേഷം ഏകദേശം കുറുകിയ പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങിവെക്കുക. അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. ഈ മിശ്രിതം ഐസ്ക്രീം ട്രേയിലോ കപ്പിലോ ഒഴിച്ചു ഫ്രീസെറില്‍ വച്ച് തണുപ്പിക്കുക

1
Back to top button