ഓഡി ക്യൂത്രീ പെട്രോൾ അവതരിച്ചു; വില 32.20 ലക്ഷം

ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ ഓഡി ക്യൂത്രീ എസ്‍യുവിയുടെ പെട്രോൾ വേരിയന്‍റിനെ വിപണിയിലെത്തിച്ചു. ഇന്ത്യയിലുള്ള എസ്‍യുവി ശൃംഖല വിപുലീകൃതമാക്കുന്നതിന്‍റെ ഭാഗമായാണ് പെട്രോൾ പതിപ്പിന്‍റെ അവതരണം. ദില്ലി എക്സ്ഷോറൂം 32.20ലക്ഷമാണ് ഈ എസ്‍യുവിയുടെ വിപണിവില. ഇന്ത്യയിൽ ജർമ്മൻ കാർനിർമാതാവിൽ നിന്നുമുള്ള ഒരേയൊരു പെട്രോൾ എസ്‍യുവി കൂടിയാണ് ക്യൂത്രീ.

150 ബിഎച്ച്പി കരുത്തുള്ള 1.4ലിറ്റർ ടർബോചാർജ്‍ഡ് എൻജിനാണ് പെട്രോൾ വേരിയന്‍റിന്‍റെ കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാൻ 6സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എൻജിനോട് ചേർത്തിട്ടുണ്ട്. എന്നാൽ ഓഡിയുടെ ക്വാട്രോ ഓൾവീൽ സിസ്റ്റം പെട്രോൾ ക്യൂത്രീയിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഫണ്ട്ര് വീലുകളിലേക്ക് മാത്രമാണ് പവർ എത്തിച്ചിട്ടുള്ളത്. ലിറ്ററിന് 16.9 കിലോമീറ്റർ മൈലേജ് പെട്രോൾ ക്യൂത്രി വാഗ്ദാനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു

1
Back to top button