കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിലൂടെ വായു കയറ്റി; ആറുവയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ സുഹൃത്തുക്കളായ കുട്ടികൾ കംപ്രസർ മലദ്വാരത്തിലൂടെ കയറ്റി വായു പമ്പു ചെയ്യുകയായിരുന്നു.

ഇൻഡോർ: കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിലൂടെ വായു കയറ്റി. ആറുവയസ്സുകാരന് ദാരുണാന്ത്യം.

മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. കൻഹാ യാദവ് എന്ന ആറുവയസ്സുകാരനാണ് സുഹൃത്തുക്കളുടെ തമാശമൂലം ജീവൻ നഷ്ടപ്പെട്ടത്.

കളിക്കുന്നതിനിടെ സുഹൃത്തുക്കളായ കുട്ടികൾ കംപ്രസർ മലദ്വാരത്തിലൂടെ ശരീരത്തിന് ഉള്ളിലേക്ക് കയറ്റി വായു പമ്പു ചെയ്യുകയായിരുന്നു.

മകനെ സുഹൃത്തുക്കളായ കുട്ടികൾ ചേർന്നാണ് വീട്ടിലേക്ക് എത്തിച്ചത്. വയറ് വീർത്തത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ അവനെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണകാരണം ഉറപ്പിക്കാൻ സാധിക്കൂ എന്ന് പൊലീസ് വ്യത്തങ്ങൾ വ്യക്തമാക്കി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button