കടൽകൊള്ളക്കാരെ തുരത്താൻ ഇന്ത്യയും ചൈനയും കൈകോർത്തു

കടുത്ത എതിരാളികൾ ആണെങ്കിൽ കൂടിയും ഇന്ത്യ-ചൈന നാവികസേനയുടെ സംയുക്ത നീക്കത്തിനൊടുവിൽ കടൽകൊള്ളക്കാർ തട്ടിയെടുത്ത ചരക്ക് കപ്പലിനെ വീണ്ടെടുത്തു. യെമനിനും സൊമാലിയയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ഏദൻ കടലിടുക്കിൽ വെച്ചാണ് കപ്പലിനെ കൊള്ളക്കാർ തട്ടിയെടുത്തത്. ശനിയാഴ്ച രാത്രി മലേഷ്യയിൽ നിന്ന് ഏദനിലേക്ക് പോവുകയായിരുന്ന എം.വി.ഒ.എസ് 35 എന്ന ചരക്കുകപ്പലാണ് അക്രമിക്കപ്പെട്ടത്.

ബ്രിട്ടന്‍റെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ ആണ് കപ്പലിനെ കടൽകൊള്ളക്കാർ ചേർന്ന് അക്രമിച്ചുവെന്ന മുന്നറിയിപ്പ് നൽകിയത്. തുടർന്ന് ഇന്ത്യൻ നാവികസേനയുടെ ഐഎന്‍എസ് മുംബൈയും ഐഎന്‍എസ് തര്‍കഷും ആദ്യം രക്ഷയ്ക്കെത്തി ചേർന്നു. പിന്നീട് നേവിയുടെ ഹെലികോപ്ടറും സംഭവ സ്ഥലത്തെത്തി. തൊട്ടുപിന്നാലെ ചൈനയുടെ നാവികസേനയും രക്ഷാദൗത്യത്തിൽ അണിചേർന്നു.സുരക്ഷാ സേനകൾ എത്തിയതോടെ കടൽകൊള്ളക്കാർ രക്ഷപ്പെട്ടുകയായിരുന്നു, ആരേയും പിടികൂടാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്. കപ്പൽ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സൈന്യം ദൗത്യമവസാനിപ്പിച്ചത്. ഒടുവിൽ രക്ഷാദൗത്യത്തിന് പിന്തുണ നൽകിയ ഇന്ത്യൻ നേവിയോട് ചൈനീസ് സൈന്യം നന്ദിപ്രകടിപ്പിച്ചു.

1
Back to top button