കയ്യേറ്റം ഒഴിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം വേണമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: ദേവികുളം സബ്‌കളക്ടർ ശ്രീറാം വെങ്കിടാരമന്‍റെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തിന് സംരക്ഷണം വേണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ. അനധികൃത ഭൂമി കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയ സബ്‌കളക്ടർ അടങ്ങിയ സംഘത്തെ സിപിഎം പ്രവർത്തകർ ദേവികുളത്ത് തടഞ്ഞു. ഇതിനെ തുടർന്നാണ് റവന്യൂ മന്ത്രി സംഘത്തിന് സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടത്.

ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷം ഉണ്ടായപ്പോൾ പോലീസ് നോക്കി നിൽക്കുകയാണ് ഉണ്ടായതെന്ന് സബ്കളക്ടർ റിപ്പോർട്ട് നൽകി. നടപടിയെടുക്കാതിരുന്ന പോലീസുകാർക്കെതിരെ നടപടി വേണമെന്ന് സബ്‌കളക്ടർ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

1
Back to top button