കലാഭവൻ അബി (52) അന്തരിച്ചു.

<p>കൊച്ചി മിമിക്രി താരവും സിനിമാതാരവുമായ കലാഭവൻ അബി (52) അന്തരിച്ചു. </p>കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തിൽ പ്ലേറ്റ്ലറ്റ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.

ആമിനത്താത്ത എന്ന കഥാപാത്രത്തിലൂടെയായിരുന്നു മിമിക്രി കലാകാരനായ അബിയുടെ സിനിമയിലേയ്ക്കുള്ള രംഗപ്രവേശം. നയം വ്യക്തമാക്കുന്നു ആണ് ആദ്യസിനിമ. കലാഭവൻ, ഹരിശ്രീ, കൊച്ചിൻ സാഗര്‍ ട്രൂപ്പുകളിൽ പ്രവര്‍ത്തിച്ചിട്ടുള്ള അബി മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ അന്‍പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

ഹബീബ് അഹമ്മദ് എന്നാണ് യഥാര്‍ത്ഥ പേര്. ഭാര്യ സുനില. <p>മക്കൾ: ഷെയ്ൻ നിഗം, അഹാന, അലീന.</>

Back to top button