കലാഭവൻ മണിയുടെ മരണം; സി.ബി.ഐ അന്വേഷിക്കണം -ഹൈകോടതി

കൊച്ചി: നടൻ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നു ഹൈകോടതി. ഒരുമാസത്തിനകം കേസ് ഏറ്റെടുക്കണമെന്ന് കോടതി സി.ബി.ഐയോട് നിർദേശിച്ചു. മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ നൽകിയ ഹരജിയിലാണ് കോടതി വിധി. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടാണ് രാമകൃഷ്ണൻ ഹൈകോടതിയെ സമീപിച്ചത്.

എന്നാൽ മുമ്പ് ഈ വിഷയത്തിൽ കോടതി സി.ബി.ഐയോട് വിശദീകരണം ചോദിച്ചപ്പോൾ കേസ് ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. രാസപരിശോധനകൾ ഉൾപ്പെടെ വിശദമായ അന്വേഷണം നടന്നിട്ടുണ്ടെന്നും ഇനി കേസ് ഏറ്റെടുക്കേണ്ടതില്ലെന്നുമായിരുന്നു സി.ബി.ഐ നിലപാട്. കേസുകളുടെ ബാഹുല്യമുണ്ടെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ വിശദീകരണം.

1
Back to top button