കശ്മീരിൽ സൈനിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം

ശ്രീനഗർ: ജമ്മു കാശ്മീരിലെ സൈനിക കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ബാരാമുള്ളയില്‍ അതിര്‍ത്തി രക്ഷാസേനയായ സശസ്ത്ര സീമബാലിന്‍റെ ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ ആറ് മണിക്കാണ് സംഭവം.

അടുത്തുള്ള മാര്‍ക്കറ്റിലെ 45 ഓളം കടകള്‍ തീപിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ചതായും അധികൃതര്‍ അറിയിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

1
Back to top button