കശ്മീർ മുഖ്യമന്ത്രി പദവിയിൽ കണ്ണും നട്ട് ബി.ജെ.പി; വഴങ്ങാതെ മെഹബൂബ

ന്യഡൽഹി: കശ്മീരിൽ നാൾക്കുനാൾ വർധിച്ചുവരുന്ന അക്രമത്തിനും അസംതൃപ്തിക്കുമുള്ള മറുമരുന്നായി  ബി.ജെ.പി കണ്ടെത്തിയ തന്ത്രമാണ് പാർട്ടിസ്ഥാനാർഥിയുടെ ഭരണം.

മാറിമാറിവരുന്ന മുഖ്യമന്ത്രിമാർ ജനങ്ങളുടെ അസംതൃപ്തി കുറക്കുമെന്ന് ഇഇവർ കണക്കുകൂട്ടുന്നു.

ഇക്കാര്യം  കശ്മീർ മുഖ്യമന്ത്രിയും സഖ്യകക്ഷി നേതാവുമായി മെഹബൂബ മുഫ്തിയുമായി ബി.ജെ.പി ചർച്ച നടത്തിയെങ്കിലും പ്രതികരണം അനുകൂലമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ദിവസങ്ങൾക്ക് മുൻപ് മെഹബൂബ ഡൽഹിയിലെത്തിയപ്പോൾ ബി.ജെ.പി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനം ഊഴം വെച്ച് മാറുന്നന്നതിനെക്കുറിച്ച് ചർച്ച നടത്തിയിരുന്നുവെന്ന് പ്രമുഖ ദേശീയ ചാനൽ റിപ്പോർട്ട് ചെയ്തു.

ആറുമാസത്തിലൊരിക്കൽ സഖ്യകക്ഷികളിൽ ഏതെങ്കിലും ഒരു കക്ഷിക്ക് ഭരണം കൈമാറുന്ന വ്യവസ്ഥയാണത്രെ ബി.ജെ.പി ചർച്ചയിൽ മുന്നോട്ടുവെച്ചത്.

മുഖ്യമന്ത്രിക്കോ പാർട്ടിക്കോ നേരെയുള്ള വെറുപ്പും ജനങ്ങളുടെ അസംതൃപ്തിയും കുറക്കാൻ ഈ തീരുമാനം സഹായിക്കും എന്നായിരുന്നു ബി.ജെ.പി കണക്കുകൂട്ടൽ.

എന്നാൽ മെഹബൂബ ഈ നിർദേശത്തോട് അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ബുർഹാൻ വാനി കൊല്ലപ്പെട്ടതിന് ശേഷം കശ്മീരിൽ ബെഹബൂബ മുഫ്തിയുടെ ജനപിന്തുണയിൽ വൻഇടിവാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത അത്രയും എതിർപ്പാണ് അവർ നേരിട്ടത്.

പി.ഡി.പിയുടെ ബി.ജെ.പി ബന്ധവമാണ് മെഹബൂബയുടെ ജനപിന്തുണ കുറയുന്നതിൽ  പ്രധാന പങ്ക് വഹിച്ചതെന്നാണ് വിലയരുത്തൽ.

എന്നൽ ബി.ജെ.പി നിർദേശത്തെക്കുറിച്ചോ പി.ഡി.പി നിലപാടിനെക്കുറിച്ചോ ചർച്ചകളെക്കുറിച്ചോ  തുറന്നു സമ്മതിക്കാൻ ഇരുപാർട്ടികളുടെ നേതാക്കളും തയാറാകുന്നില്ല.

new jindal advt tree advt
Back to top button