അന്തദേശീയം (International)

കശ്മീർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യം യു.എൻ തള്ളി

നേരത്തെ കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്താൻ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ 115 പേജുള്ള പരാതി സമർപ്പിച്ചിരുന്നു.

കശ്മീർ വിഷയത്തിൽ പാകിസ്താന് തിരിച്ചടി. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന പാക് ആവശ്യം യു.എൻ തള്ളി. സമീപനത്തിൽ മാറ്റമില്ലെന്ന് യു.എൻ വക്താവ് അറിയിച്ചു.

നേരത്തെ കശ്മീർ വിഷയം ചൂണ്ടിക്കാട്ടി ഇന്ത്യക്കെതിരെ പാകിസ്താൻ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ 115 പേജുള്ള പരാതി സമർപ്പിച്ചിരുന്നു. അതേസമയം, നടപടിയെ പ്രതിരോധിക്കാൻ ഇന്ത്യയും നീക്കങ്ങൾ നടത്തിയിരുന്നു.

പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ അജയ് ബിസാരിയയുടെ നേതൃത്വത്തിലുള്ള സംഘം ജനീവയിലുണ്ട്.
മനുഷ്യാവകാശ കമ്മിഷൻ മേധാവി മിച്ചൽ ബാച്ലെയെക്കണ്ട് സംഘം ഇതിനകം കശ്മീരിലെ സ്ഥിതിഗതികളും ഇന്ത്യയുടെ നിലപാടും ധരിപ്പിച്ചിട്ടുണ്ട്.

Tags
Back to top button