കശ്യപ് ചിത്രത്തിൽ മഞ്ജു?

മഞ്ജു വാര്യർ കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിലെത്തുന്നു. മഞ്ജു തന്നെയാണ് ഇക്കാര്യത്തിൽ സൂചനകൾ നൽകി ഫേസ്ബുക്ക് പോസ്റ്റിട്ടത്. കശ്യപിന്‍റെ ചിത്രത്തില്‍ തനിക്കൊരു വേഷം ഒരുങ്ങുന്നതിന്‍റെ സൂചന ഏറെ ആവേശഭരിതയാക്കുന്നുവെന്നും ആ സിനിമക്കായി കാത്തിരിക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്കിൽ കുറിച്ചു.

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിന്‍റെ പ്രത്യേക ഷോ കാണാനായി അനുരാഗ് കശ്യപ് എത്തിയിരുന്നു. മഞ്ജു വാര്യരും ചിത്രം കാണാനുണ്ടായിരുന്നു. തുടർന്ന് ഇരുവരും കൂടിക്കാഴ്ച നടത്തി. ഈ വര്‍ഷം താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല സിനിമയാണ് ‘അങ്കമാലി ഡയറീസ്’ എന്ന് കശ്യപ് പിന്നീട് അഭിപ്രായപ്പെട്ടു.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നിര്‍മാതാവ് വിജയ് ബാബു, ചിത്രത്തില്‍ നായകനായി അഭിനയിച്ച ആന്റണി വര്‍ഗീസ് എന്നിവരോടൊപ്പമുള്ള ഫോട്ടോയും കശ്യപ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കൂടെ മഞ്ജുവിനൊപ്പമുള്ള ഫോട്ടോയും കശ്യപ് ഷെയർ ചെയ്തിട്ടുണ്

1
Back to top button