കശ്‍മീരിലെ ജയിലില്‍നിന്ന് പാകിസ്‍താനിലേക്ക് ഫോണ്‍ വിളി

ശ്രീനഗര്‍: കശ്‍മീരിലെ ജയിലില്‍നിന്ന് പാകിസ്‍താനിലേക്ക് വിളിച്ച ഫോണുകള്‍ പോലീസ് പിടികൂടി. വാട്‍സ് ആപ്പിലൂടെ പാകിസ്‍താനിലുള്ളവരുമായി ബന്ധപ്പെടാന്‍ അന്തേവാസികള്‍ ഉപയോഗിച്ചിരുന്ന 14 ഫോണുകളാണ് ബാരാമുള്ളയിലെ ജയിലില്‍നിന്ന് പോലീസ് കണ്ടെടുത്തത്.

സൈന്യത്തിനു നേരെ കല്ലെറിഞ്ഞതിനും തീവ്രവാദ ബന്ധത്തിനും ശിക്ഷ അനുഭവിക്കുന്ന തടവുകാരാണ് ഇവരില്‍ പലരും. പാകിസ്‍താന്‍ ഇന്ത്യക്കെതിരെ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‍നാഥ് സിങ്ങ് പറഞ്ഞ് മൂന്നാമത്തെ ദിവസമാണ് സംഭവം.ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു നടപടി. പിടിച്ചെടുത്ത ഫോണുകള്‍ വിശദമായ ഫോറന്‍സിക് പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങല്‍ പരിശോധനയ്‍ക്കു ശേഷമേ ലഭിക്കൂ.

1
Back to top button