കസബിനേക്കാളും വലിയ തീവ്രവാദിയാണ്​ കുൽഭൂഷൻ ജാദവെന്ന്​ മുശർറഫ്​

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ കേസിൽ കുറ്റക്കാരനെന്ന്​ കണ്ട്​ ഇന്ത്യ തൂക്കിലേറ്റിയ​  അജ്​മൽ കസബിനേക്കാളും വലിയ തീവ്രവാദിയാണ്​ കുൽഭൂഷൻ ജാദവെന്ന്​ പാകിസ്​താൻ മുൻ പ്രസിഡൻറ്​ പർവേസ്​ മുശർറഫ്​.

കുൽഭൂഷ​​െൻറ വധശിക്ഷ തടഞ്ഞ കൊണ്ടുള്ള അന്താരാഷ്​ട്ര നീതി ന്യായ കോടതിയുടെ വിധി പുറത്ത്​ വന്നതിന്​ പിന്നാലെയാണ അഭിപ്രായ പ്രകടനവുമായി മുശർറഫ്​ രംഗത്തെത്തിയത്​.

തീവ്രവാദത്തിലെ  ചെറിയ ഒരു കണ്ണിമാത്രമായിരുന്നു കസബ്​.​ കുൽഭൂഷനെ പോലുള്ളവരാണ്​ തീവ്രവാദത്തിന്​ ഇന്ധനം പകരുന്നത്​.

വിധ്വംസക പ്രവർത്തനത്തിലൂടെ  നിരവധി ആളുകളെ കുൽഭൂഷൻ കൊന്നിട്ടുണ്ടെന്നും മുശർറഫ്​ ആരോപിച്ചു.

നമ്മുടെ രാജ്യ സു​രക്ഷയെ സംബന്ധിക്കുന്ന വിഷയത്തിൽ മറ്റൊരാൾക്ക്​ തീരുമാനമെടുക്കാൻ അവകാശമില്ല.

അതിനാൽ
കുൽഭൂഷൻ ജാദവ്​ കേസിൽ അന്താരാഷ്​​ട്ര നീതി ന്യായ കോടതിയിൽ പാകിസ്​താൻ ഇനി പോകേണ്ടന്നാണ്​ ത​​െൻറ അഭിപ്രായമെന്നും എ.ആർ.​െഎ ടിവിക്ക്​ നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

വ്യാഴാഴ്​ചയാണ്​ മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൻ ജാദവി​​െൻറ വധശിക്ഷ സ്​റ്റേ ചെയ്​തുള്ള അന്താരാഷ്​ട്ര നീതി ന്യായ കോടതിയുടെ ഉത്തരവ്​ പുറത്ത്​ വന്നത്​.

കേസിൽ ഇന്ത്യക്ക്​ ഇടപെടാൻ അവകാശമുണ്ടെന്നും കോടതി വ്യക്​തമാക്കിയിരുന്നു.

അതേ സമയം, കേസിൽ ഇടപെടാൻ അന്താരാഷ്​​ട്ര നീതി ന്യായ കോടതിക്ക്​ അധികാരമില്ലെന്ന നിലപാടിലാണ്​ പാകിസ്​താൻ.

new jindal advt tree advt
Back to top button