കാനം രാജേന്ദ്രൻ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി

മലപ്പുറം: സി.പി.ഐ.സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു: മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ ഐക്യകണ്ഠേനയാണ് രണ്ടാമതും കാനം തെരെഞ്ഞെടുക്കപ്പെട്ടത്‌.അതേസമയം സംസ്ഥാന കൗൺസിൽ തെരെഞ്ഞെടുപ്പിൽ കാനം ഇസ്മായേൽ പക്ഷങ്ങൾ പരസ്പരം വെട്ടിനിരത്തി.

–Reghunath R

എറണാകുളത്തു നിന്നും സംസ്ഥാന കൗൺസിലിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ കാനം പക്ഷത്തെ 2 പേർ തോറ്റു. കാനത്തിന്റെ വിശ്വസ്തൻ ഇടുക്കിയിൽ നിന്നുള്ള വാഴൂർ സോമൻ പുറത്തായി..ഇസ്മയേൽപക്ഷത്തെ പ്രമുഖരായ മുൻ രാജ്യസഭാംഗം എം.പി.അച്യുതൻ, പാലക്കാട്ട് നിന്നുള്ള വനിതാ നേതാവ് ഈശ്വരി ഈശൻ ബി.

കൃഷ്ണപ്രസാദ് എന്നിവരും’ സംസ്ഥാന കൗൺസിലിൽ നിന്നും പുറത്തായി.കാനം പക്ഷത്തെ പ്രമുഖരായ കൺട്രോൾ കമീഷൻ ചെയർമാൻ വെളിയം രാജൻ സെക്രട്ടറി എ.കെ .ചന്ദ്രൻ എന്നിവരും പുറത്തായി.ഗോഡ്ഫാദർ വിവാദത്തിൽപ്പെട്ട ഈ.എസ്.ബിജിമോൾ എം.എൽ.എ സംസ്ഥാന കൗൺസിലിൽ തിരിച്ചെത്തി.സംസ്ഥാന കൗൺസിലിൽ 15 പുതുമുഖങ്ങളാണുള്ളത്.ഭൂരിഭാഗവും ചെറുപ്പക്കാരാണെന്നുള്ളത് ഏറെ ശ്രദ്ധേയം.

1
Back to top button