കാസർഗോഡ് നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയവരിൽ എട്ടു പേര് കൊല്ലപ്പെട്ടതായി എൻ.ഐ.എ.

അമേരിക്കൻ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം

കാസർഗോഡ് നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയവരിൽ എട്ടു പേര് കൊല്ലപ്പെട്ടതായി എൻ.ഐ.എ. അമേരിക്കൻ വ്യോമാക്രമണത്തിൽ ഇവർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം.

പടന്ന സ്വദേശികളായ മുഹമ്മദ് മുർഷിദ്, ഹഫീസുദ്ദീൻ, ഷിഹാസ്, ഭാര്യ അജ്മല, തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മര്വാൻ, ഇളമ്പച്ചി സ്വദേശി മുഹമ്മദ് മൻസാദ്, പാലക്കാട് സ്വദേശികളായ ഷിബി, ബെസ്റ്റിൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തിലാണ് 23 അംഗ സംഘം ഐ.എസിൽ ചേരാനായി ഇന്ത്യയിൽ നിന്നും പോയത്. പിന്നീട് പലപ്പോഴായി പലരും കൊല്ലപ്പെട്ടെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇവയൊന്നും എൻ.ഐ.എ സ്ഥിരീകരിച്ചിരുന്നില്ല.

മരിച്ചവരുൾപ്പെടെ മുഴുവൻ പേർക്കെതിരെയും ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭീകരവാദ പ്രവർത്തനം, ഭീകരവാദത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യൽ, രാജ്യദ്രോഹമുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ഇന്ത്യയിൽ ചുമത്തിയിട്ടുള്ളത്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button