കാ​ല​വ​ർ​ഷം മേ​യ് 25ഓ​ടെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.

തി​രു​വ​ന​ന്ത​പു​രം: കൊ​ടും​ചൂ​ടി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​ന്ന ജ​ന​ത്തി​ന് ആ​ശ്വാ​സം​പ​ക​ർ​ന്ന് കാ​ല​വ​ർ​ഷം (തെ​ക്ക്-​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ) മേ​യ് 25ഓ​ടെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.

ഇ​തി‍​െൻറ സൂ​ച​ന​ക​ൾ ന​ൽ​കി അ​ന്ത​മാ​ൻ നി​കോ​ബാ​ർ ദ്വീ​പി​ൽ മ​ഴ തി​മി​ർ​ത്തു​പെ​യ്യു​ക​യാ​ണ്.

പ്ര​തീ​ക്ഷി​ച്ച​തി​ലും മൂ​ന്നു​ദി​വ​സം മു​മ്പാ​ണ് ദ്വീ​പി​ൽ കാ​ല​വ​ർ​ഷം എ​ത്തി​യ​ത്.

അ​ടു​ത്ത പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ കേ​ര​ള​ത്തി​ലും കാ​ല​വ​ർ​ഷ​മെ​ത്തു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ക​ഴി​ഞ്ഞ സീ​സ​ണി​ൽ വേ​ന​ൽ​മ​ഴ​യി​ൽ 18 ശ​ത​മാ​ന​ത്തി‍​െൻറ കു​റ​വു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ലി​ക്കു​റി ഇ​ട​വ​പ്പാ​തി ല​ഭി​ച്ചു​തു​ട​ങ്ങി​യാ​ൽ വേ​ന​ൽ​മ​ഴ‍യു​ടെ കു​റ​വ് സം​സ്ഥാ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ൽ സം​സ്ഥാ​ന​ത്താ​ക​മാ​നം രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 45 മു​ത​ൽ 55 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് വീ​ശു​മെ​ന്ന​തി​നാ​ൽ മീ​ൻ​പി​ടി​ത്ത​ക്കാ​ർ സൂ​ക്ഷി​ക്ക​ണ​മെ​ന്ന ജാ​ഗ്ര​ത​നി​ർ​ദേ​ശം സം​സ്ഥാ​ന കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം പു​റ​പ്പെ​ടു​വി​ച്ചു.

new jindal advt tree advt
Back to top button