ചാക്കോച്ചന്‍റെ ‘രാമന്‍റെ ഏദൻതോട്ടം’ 12ന് തീയ്യേറ്ററിലെത്തും

കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യ വേഷത്തിലെത്തുന്ന രാമന്‍റെ ഏദൻതോട്ടം ഈ മാസം 12ന് തീയേറ്ററുകളിലെത്തും. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ രചനയും നിര്‍മാണവും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.

ചിത്രത്തിലെ ലളിത സുന്ദരമായ ഗാനങ്ങളും ടീസറുകളും ഇതിനോടകം തന്നെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചിട്ടുണ്ട്.

പ്രേതം എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കർ ഒരുക്കുന്ന പുതിയ ചിത്രമാണിത്.

ജാപ്പനീസ് ബൊട്ടാണിസ്റ്റായ അകിര മിയാകിയുടെ ജീവിതത്തില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

നാല്പതു വയസ്സുള്ള രാമന്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.

നൃത്താധ്യാപികയായ മാലിനി എന്ന കഥാപാത്രമായി അനു സിത്താരയും എത്തുന്നു. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ടാണ് രാമന്‍റെ ഏദൻ തോട്ടം.

വളരെ കുറച്ചു അതിഥികൾ മാത്രമുള്ള പരിമിതമായ സൗകര്യങ്ങളുള്ള മനോഹരമായ ഒരു റിസോർട്ടാണിത്. ജോജു ജോർജ്ജ്, രമേഷ് പിഷാരടി, അജു വർഗ്ഗീസ്, മുത്തു മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

new jindal advt tree advt
Back to top button