കുൽഭൂഷൺ ജാദവിന്​ വധശിക്ഷ​: അന്താരാഷ്​ട്ര കോടതിയിൽ വാദം തുടങ്ങി

ഹേഗ്​: ചാ​ര​വൃ​ത്തി​ ആരോപിച്ച്​ പാ​കി​സ്താ​ൻ സൈ​നി​ക​കോ​ട​തി കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന് വ​ധ​ശി​ക്ഷ വി​ധി​ച്ചതിനെതിരായ ഇന്ത്യയുടെ പരാതിയിൽ​ നെതർലാൻഡ്​സിലെ അന്താരാഷ്​ട്ര നീതി ന്യായ കോടതിയിൽ വാദം തുടങ്ങി.

ഇന്ത്യക്ക്​ വേണ്ടി അഡ്വ. ഹരീഷ്​ സാൽവെയാണ്​ ഹാജരായത്​.

കുൽഭൂഷ​നെതിരായ വിധി കീഴ്​വഴക്കങ്ങൾക്ക്​ എതിരാണെന്ന്​ സാൽവെ കോടതിയിൽ അറിയിച്ചു.

വിയന്ന കൺവെൻഷ​ൻ ഉടമ്പടിയുടെ ലംഘനമാണിത്​. കുൽഭൂഷണ്​ അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. കുൽഭൂഷണെ സംബന്ധിച്ച വിവരങ്ങളൊന്നും പാകിസ്​താൻ ഇന്ത്യയെ അറിയിച്ചിരുന്നില്ല.

അറസ്​റ്റ്​ നടന്ന വിവിരം പോലും മാധ്യമങ്ങളിലൂടെയാണ്​ ഇന്ത്യൻ സർക്കാർ അറിഞ്ഞതെന്നും സാൽവെ കോടതിയിൽ അറിയിച്ചു.

ക​സ്​​റ്റ​ഡി​യി​ലു​ള്ള​യാ​ളെ കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട രാ​ജ്യ​ത്തി​​​​െൻറ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വി​യ​ന്ന ഉ​ട​മ്പ​ടി വ്യ​വ​സ്ഥ.

എ​ന്നാ​ൽ, 16 ത​വ​ണ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടും പാ​കി​സ്താ​ൻ ചെ​വി​ക്കൊ​ണ്ടി​ല്ല. ജാ​ദ​വി​​​​െൻറ കു​ടും​ബ​ത്തി​ന് വി​സ​യും അ​നു​വ​ദി​ച്ചി​ല്ല.

അ​ന്താ​രാ​ഷ്​​ട്ര കോ​ട​തി ഇ​ന്ത്യ-​പാ​ക് നി​യ​മ​പോ​രാ​ട്ട​ത്തി​ന് വേ​ദി​യാ​കു​ന്ന​ത് നീ​ണ്ട 18 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷമാണ്​.

നാ​വി​ക​സേ​ന​യു​ടെ വി​മാ​നം ഇ​ന്ത്യ വെ​ടി​വെ​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ പാ​കി​സ്താ​നാ​ണ് അ​ന്ന് അ​ന്താ​രാ​ഷ്്ട്ര കോ​ട​തി​യെ സ​മീ​പി​ച്ച​ത്. െഎ​ക്യ​രാ​ഷ്്ട്ര​സ​ഭ​യു​ടെ പ്ര​ധാ​ന നീ​തി​ന്യാ​യ​വി​ഭാ​ഗ​മാ​ണ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ർ​ട്ട് ഒാ​ഫ് ജ​സ്​​റ്റി​സ്.

ഇറാനിൽ നിന്നും പാകിസ്താനിലേക്ക് കടന്ന കുൽഭുഷൻ ജാദവിനെ 2015 മാർച്ച് മുന്നിന് ബലൂചിസ്താനിൽ നിന്ന് സുരക്ഷാ സൈനികർ അറസ്റ്റു ചെയ്യുകയായിരുന്നുവെന്നാണ് പാക് അധികൃതർ അറിയിച്ചത്.

new jindal advt tree advt
Back to top button