ജിഷ്ണു കേസിൽ കൃഷ്ണദാസിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ജിഷ്​ണു പ്രണോയ്​ കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസി​ന് സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഹൈകോടതിയുടെ പരാമർശങ്ങൾ നീക്കികിട്ടണമെന്നും ഹരജിയിലുണ്ട്.

ഷഹീർ ഷൗക്കത്തലി കേസിൽ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും ഇന്ന് ​പരിഗണനക്കെത്തിയിട്ടുണ്ട്.

കേസിൽ ഹൈകോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും അല്ലെങ്കിൽ ഇത്​ അന്വേഷണത്തെ ബാധിക്കുമെന്നും ഹരജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അന്വേഷണത്തിന് ഹൈകോടതി ഏർപ്പെടുത്തിയ ഉപാധികളിൽ ഇളവ് ​ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്.

new jindal advt tree advt
Back to top button