കൃഷ്​ണനെ കുറിച്ചുള്ള വിവാദ ട്വീറ്റ്​: മാപ്പു പറഞ്ഞ്​ പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ആൻറി റോമിയോ സ്‌ക്വാഡിനെ  ‘ആൻറി കൃഷ്ണ സ്ക്വാഡെ‘ന്ന് വിമർശിച്ച് ട്വീറ്റ് ചെയ്തതിൽ മാപ്പു പറഞ്ഞ്  അഭിഭാഷകന്‍ പ്രശാന്ത് ഭൂഷൺ. ആൻറി റോമിയോ സ്ക്വാഡിനെതിരെയുള്ള തെൻറ ട്വീറ്റിൽ കൃഷ്ണനെ പരാമർശിച്ചത് ഉചിതമായില്ല. ട്വീറ്റ് ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല. അത് മറ്റുള്ളവരെ വേദനിപ്പിച്ചെങ്കിൽ മാപ്പു പറയുന്നുവെന്നും ട്വീറ്റ് നീക്കം ചെയ്യുകയാണെന്നും പ്രശാന്ത് ഭൂഷൺ കുറിച്ചു.

1
Back to top button