കെജ്രിവാൾ തൻ്റെ വക്കീൽഫീസ് തരേണ്ടെന്ന് പ്രശസ്ത അഭിഭാഷകൻ രാംജഠ് മലാനി.

ന്യൂഡൽഹി: കൈയിൽ പണമില്ലെങ്കിൽ കെജ്രിവാൾ തൻ്റെ വക്കീൽഫീസ് തരേണ്ടെന്ന് പ്രശസ്ത അഭിഭാഷകൻ രാംജഠ് മലാനി. പണം ഉള്ളവരിൽ നിന്നും മാത്രമാണ് താൻ ഫീസ് ഈടാക്കുന്നത്. പാവപ്പെട്ടവർക്ക് താൻ തികച്ചും സൗജന്യസേവനമാണ് നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ചിലവായ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അടയ്ക്കണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാളിന്റെ ഈ നടപടി വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് രാംജഠ് മലാനിയുടെ പ്രസ്താവന.തൻ്റെ ഫീസ് നല്കാൻ ഡൽഹി സർക്കാരിന് സാധിക്കില്ലെങ്കിൽ സൌജന്യമായി വാദിക്കാം. പാവപ്പെട്ടവർക്ക് തികച്ചും സൗജന്യസേവനമാണ് താൻ നല്കുന്നത്. വിവാദങ്ങൾ തൻ്റെ വാദങ്ങളെ ഭയക്കുന്ന അരുൺ ജയ്റ്റ്ലി ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കേസ് വാദിച്ചതിന് 3.8 കോടി രൂപയുടെ ബില്‍ അദ്ദേഹം കേജ്രിവാളിന് നല്‍കിയിരുന്നു.

1
Back to top button