സംസ്ഥാനം (State)

കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷം

ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്.

കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് യാത്രാക്ലേശം രൂക്ഷം. പലയിടങ്ങളിലും സർവീസുകൾ മുടങ്ങി. തെക്കൻ കേരളത്തിൽ പകുതിയോളം സർവീസുകൾ മുടങ്ങി. പലയിടത്തും സമരാനുകൂലികൾ സർവീസുകൾ തടഞ്ഞു. ശമ്പള വിതരണത്തിലെ അനിശ്ചിതത്വത്തിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് അനുകൂല ജീവനക്കാരുടെ പണിമുടക്ക്.

തിരുവനന്തപുരത്ത് രാവിലെ പേരൂർക്കടയിൽ നിന്ന് നെടുമങ്ങാട്ടേയ്ക്ക് വന്ന കെ.എസ്.ആർ.ടി.സി ഡ്രൈവർ സുനിൽകുമാറിനെ സമരാനുകൂലികൾ മർദിച്ചു. സുനിൽകുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിഭാഗം ജീവനക്കാർ മാത്രം പണിമുടക്ക് നടത്തുന്നതിനാൽ ജനജീവിതത്തെ കാര്യമായി ബാധിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്മെന്റ്. എന്നാൽ സംസ്ഥാനത്തെമ്പാടും പണിമുടക്ക് സർവീസുകളെ ബാധിച്ചു.

Tags
Back to top button