കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരുക്ക്

തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

മലപ്പുറം വെന്നിയൂർ കൊടിമരത്ത് കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധി പേർക്ക് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. തൃശൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

എതിരെ വരികയായിരുന്ന പിക്കപ്പ് വാനിനെ ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് കടയിലേക്ക് ഇടിച്ച് കയറിയത്. രണ്ട് ഇരുചക്ര വാഹനങ്ങളും ബസ് ഇടിച്ചിട്ടു.

അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Back to top button