കെ.പി.സി.സി പ്രസിഡന്‍റാനാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

ന്യൂഡൽഹി: കെ.പി.സി.സി പ്രസിഡന്‍റാനാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യം ഹൈകമാൻഡിനെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽഗാന്ധിയുമായി വിഷയം ചർച്ച ചെയ്തു. പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ മാറിനില്‍ക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തിലെടുത്ത തീരുമാനമാണത്.

സംഘടനാ തെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കേണ്ടത് ഹൈകമാൻഡാണ്. നല്ല കാര്യങ്ങൾ ചെയ്താൽ പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടാകുമെന്ന് മൂന്നാർ ഒഴിപ്പിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു.

1
Back to top button