സംസ്ഥാനം (State)

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കോക്കോണിക്സ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി

മൂന്നു മോഡലുകളിൽ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പായ കോക്കോണിക്സ് അടുത്ത വർഷം ജനുവരിയോടെ വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മൂന്നു മോഡലുകളിൽ നാല് നിറങ്ങളിലായാണ് ലാപ്ടോപ്പ് പുറത്തിറങ്ങുക എന്നും തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.

ഇന്റൽ, യു.എസ്.ടി ഗ്ലോബൽ, കെൽട്രോൺ, അക്സിലറോൺ എന്ന സ്റ്റാർട്ട് അപ്പ്, കെ.എസ്.ഐ.ഡി.സി തുടങ്ങിയ സ്ഥാപനങ്ങൾ ഒന്ന് ചേർന്നാണ് കൊക്കോണിക്സ് നിർമ്മിക്കുന്നത്. പഴയ ലാപ്ടോപുകൾ തിരിച്ചു വാങ്ങി സംസ്കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.

Tags
Back to top button