കോടതിയലക്ഷ്യം: വിജയ്​മല്യ ജുൺ 10നകം ഹാജരാകണം–​ സുപ്രീംകോടതി

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ വിജയ്​ മല്യ കുറ്റക്കാരനാണെന്ന്​ സുപ്രീംകോടതി.

ജൂൺ 10 നകം​  വിജയ്​ മല്യ കോടതിയിൽ ഹാജരാകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

വായ്​പ തട്ടിപ്പ്​ കേസിൽ കോടതി നടപടികൾ പാലിക്കാത്ത മല്യക്കെതിരെ സ്​റ്റേറ്റ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം നൽകിയ ഹരജിയിലാണ്​ഉത്തരവ്.

ജസ്​റ്റിസ്​ എ.കെ ഗോയൽ, യു.യു ലളിത്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി പരിഗണിച്ചത്​.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ മല്യ പരിഹസിക്കുകയാണ്​.

മല്യയുടേത്​ മനഃപൂര്‍വ്വമുള്ള നടപടിയാണെന്നും സുപ്രീംകോടതി വിധിക്കെതിരെ മുട്ടാളത്ത പെരുമാറ്റമാണ്​ഉണ്ടായിരിക്കുന്നതെന്നും ബാങ്കുകൾക്ക്​ വേണ്ടി ഹാജരായ അറ്റോണി ജനറൽ മുകുൾ റോഹ്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് കമ്പനിയായ ഡിയാഗോയില്‍ നിന്നു ലഭിച്ച 250 കോടിയോളം രൂപ ബാങ്കുകള്‍ക്ക് കൈമാറണമെന്ന, കടം തിരിച്ചുപിടിക്കല്‍ ട്രൈബ്യൂണലിന്‍റേയും കര്‍ണാടക ഹൈക്കോടതിയുടേയും ഉത്തരവ് മല്യ ലംഘിച്ചെന്ന് മുകുള്‍ റോഹ്തഗി കോടതിയില്‍ വ്യക്തമാക്കി.

ബാങ്കു തട്ടിപ്പ്​ കേസിൽ കോടതി ഉത്തരവിട്ട ശിക്ഷാ നടപടി സ്വകീരിക്കാതെയും കോടതിക്ക്​ മുമ്പിൽ ഹാജരാകാതെയും രണ്ടു നിലക്കും കോടതിയലക്ഷ്യ കുറ്റമാണ്​മല്യ ചെയ്തിരിക്കുന്നതെന്ന്​ ജഡ്​ജിമാർ നിരീക്ഷിച്ചു.

new jindal advt tree advt
Back to top button