കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തരയോഗം ഇന്ന്

വൈകിട്ട് മൂന്നിന് തിരുവനന്തപുരത്താണ് യോഗം

കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം ഇന്ന്. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്താണ് യോഗം. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യം. കൊച്ചി മേയർ, കളക്ടർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്ന യോഗം തുടർനടപടികൾക്കും രൂപം നൽകും.

ഉപതെരഞ്ഞെടുപ്പ് ദിവസം കൊച്ചിയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രളയ സമാന സാഹചര്യം സൃഷ്ടടിച്ചിരുന്നു. തുടർന്ന് നഗര സഭയ്ക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button