സംസ്ഥാനം (State)

കൊച്ചിയിൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു

ബസ്സുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ്.സുഹാസ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

കൊച്ചിയിൽ സ്വകാര്യബസ്സുടമകൾ സെപ്റ്റംബർ 20 മുതൽ നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു. ബസ്സുടമകളും തൊഴിലാളി പ്രതിനിധികളുമായി ജില്ലാ കളക്ടർ എസ്.സുഹാസ് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.

വൈറ്റിലയിൽ ബസുകളുടെ ഗതാഗത ക്രമീകരണവുമായി ബന്ധപ്പെട്ടും സ്വകാര്യ ബസ്സുകളുടെ സമയത്ത് കെഎസ്ആർടിസി സർവീസ് നടത്തുന്നതിലും പ്രതിഷേധിച്ചാണ് ബസ്സുടമകൾ പണിമുടക്കിന് നോട്ടീസ് നൽകിയിരുന്നത്.

പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ബുദ്ധിമുട്ടാകുമെന്നതിനാൽ പണിമുടക്കിൽ നിന്ന് പിന്തിരിയാൻ ജില്ലാ കളക്ടർ യോഗത്തിൽ സ്വകാര്യ ബസ്സുടമകളോടും തൊഴിലാളികളോടും ആവശ്യപ്പെട്ടു.

വൈറ്റില അണ്ടർ പാസിലൂടെ ബസ്സുകൾ കടത്തിവിടുകയും ചെറുവാഹനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്യുക, ബൈപ്പാസിന് പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലെ തടസങ്ങൾ നീക്കി ഗതാഗത യോഗ്യമാക്കുക എന്നീ സാധ്യതകളാണ് പരിശോധിച്ചത്. സർവീസ് റോഡിലെ തടസം നീക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അണ്ടർപാസിലൂടെ ബസ്സുകൾ കടത്തിവിടുന്നതിന്റെ ആവശ്യകത ഡിസിപിയുമായും കളക്ടർ ചർച്ച ചെയ്തു. ഇതു പ്രകാരം ഒരാഴ്ചയ്ക്കകം റോഡ് ഗതാഗതയോഗ്യമാക്കാൻ കൊച്ചി കോർപറേഷൻ അധികൃതരോടും പൊതുമരാമത്ത് വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Tags
Back to top button