സംസ്ഥാനം (State)

കൊച്ചി കാക്കനാടിന് സമീപം കാമുകൻ പതിനേഴുകാരിയെ തീ വച്ച് കൊലപ്പെടുത്തി. തീ വെച്ച യുവാവും കൊല്ലപ്പെട്ടു

അത്താണി സലഫി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ദേവിക എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്.

കൊച്ചി കാക്കനാടിന് സമീപം കാമുകൻ പതിനേഴുകാരിയെ തീ വച്ച് കൊലപ്പെടുത്തി. അത്താണി സലഫി ജുമാ മസ്ജിദിനു സമീപം താമസിക്കുന്ന ദേവിക എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. നോർത്ത് പറവൂർ സ്വദേശിയായ മിഥുൻ ആണ് തീക്കൊളുത്തിയത്. തീയിടാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് ഇയാളും മരിച്ചു.

മിഥുൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കപ്പെടുന്നു. അർധരാത്രിയിൽ ദേവികയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഇയാൾ കൊല നടത്തിയത്.

വീട്ടിലെത്തി വാതിലിൽ മുട്ടിയപ്പോൾ പിതാവാണ് വാതിൽ തുറന്നത്. ഉടൻ അകത്തേക്കോടിക്കയറിയ യുവാവ് പെൺകുട്ടിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച ശേഷം തീ വെക്കുകയായിരുന്നു. കൊലപാതക ശ്രമം തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ പിതാവിനും പൊള്ളലേറ്റു.

കൊല്ലപ്പെട്ട പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹം കളമശേരി മെഡിക്കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags
Back to top button