രാഷ്ട്രീയം (Politics)

കൊച്ചി മേയർ സൗമിനി ജെയിന്റെ സ്ഥാനമാറ്റത്തെ ചൊല്ലി ജില്ലയിലെ കോൺഗ്രസിൽ തമ്മിലടി തുടരുന്നു.

എ, ഐ ഗ്രൂപ്പിലെ പ്രധാനികളെല്ലാം മേയറെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.

കൊച്ചി മേയർ സൗമിനി ജെയിന്റെ സ്ഥാനമാറ്റത്തെ ചൊല്ലി ജില്ലയിലെ കോൺഗ്രസിൽ തമ്മിലടി തുടരുന്നു. എ, ഐ ഗ്രൂപ്പിലെ പ്രധാനികളെല്ലാം മേയറെ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. കെ.പി.സി.സി തീരുമാനം വൈകുന്നതിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അസംതൃപ്തി പുകയുകയാണ്. കാത്തിരിപ്പ് നീണ്ടതോടെ ആറ് വനിതാ കൗൺസിലർമാർ മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ പരസ്യമായി രംഗത്ത് എത്തി.

ഇത് ഫലത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അമർഷത്തിന്റെ പ്രകടനമായി മാറി. രമേശ് ചെന്നിത്തലയുമായും ഉമ്മൻചാണ്ടിയുമായും ആലോചിച്ചശേഷം അന്തിമതീരുമാനം എന്നാണ് മുല്ലപ്പള്ളി നേതാക്കളെ അറിയിച്ചത്. പദവി പങ്കിടുന്നത് സംബന്ധിച്ച് മുൻധാരണ നടപ്പിലാക്കുക മാത്രമാണ് തങ്ങളുടെ ആവശ്യമെന്നാണ് നേതാക്കളുടെ വാദം.

Tags
Back to top button