ബാവലിപ്പുഴയുടെ തീരത്തെ കൊട്ടിയൂരമ്പലം

മഴയും പുഴയും കാടും ഇഷ്ടദൈവവും ഒത്തു ചേരുന്ന ഒരിടമേയുള്ളൂ, കൊട്ടിയൂരമ്പലം.

ബാവലിപ്പുഴയുടെ ഇരു കരകളിലുമായി തെക്ക് ഇക്കരക്കൊട്ടിയൂർ , വടക്ക് അക്കരെ കൊട്ടിയൂർ ശൈവ സാന്നിധ്യങ്ങൾ.

സ്ഥിരം ക്ഷേത്രം ഇക്കരെ കൊട്ടിയൂരാണുള്ളത്. ഉത്സവ സമയത്ത് ഇക്കരെ കൊട്ടിയൂരിൽ പൂജയുണ്ടാകില്ല. മുളയും ഓലയും ഇലകളും ഉപയോഗിച്ചാണ് പുരകൾ മാത്രമാണിവിടെ.

ഇടവമാസത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനത്തിലെ ചിത്തിര വരെയുള്ള നാളുകളിലാണ് അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം .

വർഷത്തിലെ ബാക്കി സമയം മുഴുവൻ ഈ ദേവസ്ഥാനം ആരാധനയും പൂജയുമില്ലാതെ കാടിനു നടുവിൽ സ്ഥിതിചെയ്യുന്നു.കൊട്ടിയൂരിലെ പ്രധാന കാഴ്ചയാണ് ഓടപ്പൂവ് ഇത് പൂജമുറിയിൽ തൂക്കിയാൽ അടുത്ത വൈശാഖം വരെ വീടിന് ഐശ്വര്യം തരുമെന്ന് വിശ്വാസം…

new jindal advt tree advt
Back to top button