രാഷ്ട്രീയം (Politics)

കോൺഗ്രസിനു എതിരെ തുറന്നടിച്ചു പിണറായി, കോൺഗ്രസ് നേതാക്കൾ ആട്ടിൻ കുട്ടികളെ പോലെയെന്ന് മുഖ്യമന്ത്രി

കോൺഗ്രസ് നേതാക്കൾ ആട്ടിൻ കുട്ടികളെ പോലെ

  തിരുവനതപുരം: പ്ലാവില കാണിച്ചാൽ പിറകെ പോകുന്ന ആട്ടിൻ കുട്ടിയെപ്പോലെയുള്ളവരാണ് കോണ്ഗ്രസ് നേതാക്കളെന്ന് മുഖ്യമന്ത്രി. പ്രതിസന്ധികള് ഉയർന്നു വരുമ്പോൾ അതിനെ നേരിടുന്നതിനും നേതൃത്വം കൊടുക്കാനും കഴിയണം.

ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ബി.ജെ.പിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോണ്ഗ്രസ് മാറി. വലിയ വിജയങ്ങൾ നേടുമ്പോൾ മാത്രമാണോ നേതൃത്വം വേണ്ടതെന്ന് രാഹുൽ ഗാന്ധിയുടെ രാജി പരാമർശിച്ച് പിണറായി പറഞ്ഞു.

അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് ഇപ്പോൾ  കോണ്ഗ്രസെന്നും പിണറായി പറഞ്ഞു.

തിരുവനന്തപുരത്ത് പി.എസ്.സി എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനത്തി ലാണ് കോൺഗ്രസിന് എതിരെ മുഖ്യ മന്ത്രിയുടെ പരാമർശം ഉണ്ടായത്.

Back to top button