ടെക്നോളജി (Technology)

കോൾ അറ്റന്റ് ചെയ്യാനുള്ള സമയ പരിധി ഇനി 25 സെക്കന്റ് മാത്രം

മൊബൈൽ ഫോൺ സേവന ദാതാക്കളായ എയർടെലും വോഡഫോണും ഐഡിയയുമാണ് കോൾ അറ്റന്റ് ചെയ്യാനുള്ള സമയ പരിധി കുറയ്ക്കുന്നത്

മൊബൈൽ ഫോൺ സേവന ദാതാക്കളായ എയർടെലും വോഡഫോണും ഐഡിയയും കോൾ അറ്റന്റ് ചെയ്യാനുള്ള സമയ പരിധി 35-45 സെക്കന്റിൽ നിന്നും 20-25 സെക്കന്റിലേക്ക് കുറയ്ക്കുകയാണ്.

ഇനി 25 സെക്കന്റ് മാത്രമേ നിങ്ങളുടെ മൊബൈൽ ഫോൺ റിംഗ് ചെയ്യുകയുള്ളൂ. നേരത്തെ റിലയൻസിന്റെ ജിയോ ഇത്തരത്തിൽ 25 സെക്കന്റ് സമയം മാത്രമായിരുന്നു കോൾ റിംഗ് ചെയ്യുന്നതിനായി നൽകിയിരുന്നത്. കൂടുതൽ സമയം മൊബൈൽ ഫോൺ റിംഗ് ചെയ്യുന്നത് മൊബൈൽ സ്പെക്ട്രത്തിന്റെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജിയോ സമയപരിധി കുറച്ചിരുന്നത്.

എന്നാൽ ജിയോയുടെ നീക്കത്തിനെതിരെ രംഗത്തെത്തിയ കമ്പനികളാണ് ഇപ്പോൾ സ്വയം ഈ തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. 25 സെക്കന്റ് വരെ സമയം നൽകുന്നത് ഇന്റർ കണക്ട് യൂസേജ് ചാർജ് (ഐ.യു.സി) വരുമാനം ഉയർത്താനുള്ള തന്ത്രമാണന്നായിരുന്നു എയർടെലും വോഡഫോണും ഐഡിയയും നേരത്തെ ആരോപിച്ചിരുന്നത്. ഒരു ടെലികോം നെറ്റ് വർക്കിലേക്കുള്ള കോളിന് ആ കോൾ പുറപ്പെടുന്ന നെറ്റ്വർക്ക് നൽകേണ്ട ഫീസാണ് ഐ.യു.സി.

Tags
Back to top button