ഗംഗേശാനന്ദ എന്ന ശ്രീഹരിയെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി.

തി​രു​വ​ന​ന്ത​പു​രം: വർഷങ്ങളായി യുവതിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കിയ ഗംഗേശാനന്ദ എന്ന ശ്രീഹരിയെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി.

പീ​ഡന​ശ്രമം ചെറുക്കുന്നതിനിടെ പെ​ണ്‍​കു​ട്ടി ജനനേന്ദ്രിയം മുറിച്ചതിനെ തുടർന്ന് ഇയാൾ ചികിത്സയിലായിരുന്നു.

ഞായറാഴ്ച രാ​ത്രി​യി​ലാ​ണ് ഇയാളെ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലെ പോ​ലീ​സി​ന്‍റെ സെ​ല്ലി​ലേ​ക്ക് മാ​റ്റി​യ​ത്.

സെ​ല്ലി​ന് പു​റ​ത്ത് പോ​ലീ​സ് കാ​വ​ലുണ്ട്.

ഗം​ഗേ​ശാ​ന​ന്ദ​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന സെ​ല്ലി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

മ​ജി​സ്ട്രേ​റ്റ് നേ​രി​ട്ടെ​ത്തി​യാ​ണ് ഗം​ഗേ​ശാ​ന​ന്ദ​യെ റി​മാ​ന്‍ഡ് ചെ​യ്ത​ത്.

ജനനേന്ദ്രിയം മു​റി​ച്ച​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി​യ ഗം​ഗേ​ശാ​ന​ന്ദ​യു​ടെ മു​റി​വ് ഉ​ണ​ങ്ങി​യ ശേ​ഷം മാ​ത്ര​മേ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യു​ള്ളൂ​വെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ ന​ൽ​കു​ന്ന വി​വ​രം.

മു​റി​വ് പൂ​ർ​ണ​മാ​യി ഉ​ണ​ങ്ങാ​തെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ജ​യി​ലി​ലേ​ക്ക് മാ​റ്റി​യാ​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

അ​തേസ​മ​യം പെ​ണ്‍​കു​ട്ടി ഗം​ഗേ​ശാ​ന​ന്ദ​യു​ടെ ജനനേന്ദ്രിയം മു​റി​ക്കു​ന്ന​തി​നി​ട​യാ​ക്കി​യ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്വാമിയിൽ നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോലീസ് ചോ​ദി​ച്ചെ​ങ്കി​ലും അദ്ദേഹം പറയാൻ തയാറായിട്ടില്ല. –

new jindal advt tree advt
Back to top button