സംസ്ഥാനം (State)

ഗാന്ധിജി മുന്നോട്ടുവച്ച സാമൂഹ്യമൂല്യങ്ങളെ തിരുത്താൻ ചിലർക്ക് വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഗാന്ധിയല്ല ഗോഡ്സെയാണ് ശരിയെന്ന് വരുത്താനുള്ള രാഷ്ട്രീയമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി

ഗാന്ധിജി മുന്നോട്ടുവച്ച സാമൂഹ്യമൂല്യങ്ങളെ തിരുത്താൻ ചിലർക്ക് വ്യഗ്രതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധിയല്ല ഗോഡ്സെയാണ് ശരിയെന്ന് വരുത്താനുള്ള രാഷ്ട്രീയമാണ് നടക്കുന്നത്. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തിന്റെ ഭാഗമായി നടന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ വെടിവച്ചു കൊന്നവർക്ക് ഭാരതരത്നം നൽകാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരം ലജ്ജാകരമായ അവസ്ഥയിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണകൂടം മതനിരപേക്ഷമായിരിക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാന്ധിയെ മറക്കാൻ അവർ പ്രേരിപ്പിക്കുമ്പോൾ മറക്കാതിരിക്കുന്നതാണ് നമ്മുടെ പ്രതിരോധമെന്നും അദ്ദേഹം പറഞ്ഞു. ആൾക്കൂട്ട ഹിംസ ദേശസാൽക്കരിക്കപ്പെടുകയാണെന്നും അധികാരവും സമ്പത്തും ഒരിടത്തേക്ക് കേന്ദ്രീകരിക്കപ്പെടുകയാണെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു.

Tags
Back to top button