ഗു​ജ​റാ​ത്ത്​ ക​ലാ​പം മു​സ്​​ലിം വി​രു​ദ്ധ​മെന്ന പാ​ഠ​ഭാഗം തിരുത്തി.

ന്യൂ​ഡ​ൽ​ഹി: 2002ൽ ​ന​ട​ന്ന ഗു​ജ​റാ​ത്ത്​ ക​ലാ​പം സം​ബ​ന്ധി​ച്ച പാ​ഠ​ഭാ​ഗ​ത്തി​ൽ എ​ൻ.​സി.​ഇ.​ആ​ർ.​ടി നി​ർ​ണാ​യ​ക മാ​റ്റം വ​രു​ത്തു​ന്നു.

എ​ൻ.​സി.​ഇ.​ആ​ർ.​ടി​യു​ടെ പ​​​ന്ത്ര​ണ്ടാം ക്ലാ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്​ പാ​ഠ​പു​സ്​​ത​ക​ത്തി​ലാ​ണ് ​‘ഗു​ജ​റാ​ത്ത്​ ക​ലാ​പം മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ’ എ​ന്ന ത​ല​ക്കെ​ട്ടി​ലും വി​ശ​ദീ​ക​ര​ണ​ത്തി​ലും തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​ത്​. ‘മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ’ എ​ന്ന ഭാ​ഗം ഒ​ഴി​വാ​ക്കും.

മേ​യ്​ 11ന്​ ​ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന സി.​ബി.​എ​സ്.​ഇ, എ​ൻ.​സി.​ഇ.​ആ​ർ.​ടി വി​ഭാ​ഗ​ങ്ങ​ളു​ടെ കോ​ഴ്​​സ്​ റി​വ്യൂ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ്​ ഗു​ജ​റാ​ത്ത്​ ക​ലാ​പ​ത്തെ സം​ഘ്​ അ​നു​കൂ​ല​മാ​യി ​െവ​ള്ള​പൂ​ശാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്​.

എ​ൻ.​സി.​ഇ.​ആ​ർ.​ടി 2007ൽ ​പ​രി​ഷ്​​​ക​രി​ച്ച പാ​ഠ​പു​സ്​​ത​ക​ത്തി​ലാ​യി​രു​ന്നു ​‘സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ലെ സാ​മു​ദാ​യി​ക ക​ലാ​പ​ങ്ങ​ൾ’ എ​ന്ന അ​ധ്യാ​യ​ത്തി​ൽ ഗു​ജ​റാ​ത്ത്​ ക​ലാ​പ​വും ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്.

ഇൗ ​ഭാ​ഗ​മാ​ണ്​ അ​ടു​ത്ത​വ​ർ​ഷം ഇ​റ​ങ്ങു​ന്ന പാ​ഠ​പു​സ്​​ത​ക​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ അ​നു​കൂ​ല​മാ​ക്കി മാ​റ്റു​ന്ന​ത്.

‘ഗു​ജ​റാ​ത്ത്​ ക​ലാ​പം മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ’ എ​ന്ന ത​ല​ക്കെ​ട്ട്​​ വെ​ട്ടി ഗു​ജ​റാ​ത്ത്​ ക​ലാ​പം എ​ന്ന്​ ചു​രു​ക്കും.

ക​ലാ​പം വി​ശ​ദീ​ക​രി​ക്കു​ന്ന​തി​ലും തി​രു​ത്ത​ലു​ക​ളു​ണ്ട്. 2002 ഫെ​ബ്രു​വ​രി- മാ​ർ​ച്ച്​ മാ​സ​ങ്ങ​ളി​ൽ ഗു​ജ​റാ​ത്തി​ൽ മു​സ്​​ലിം വി​ഭാ​ഗ​ത്തി​നു​നേ​രെ നി​ര​വ​ധി ക​ലാ​പ​ങ്ങ​ളാ​ണ്​ ന​ട​ന്ന​ത്​ തു​ട​ങ്ങി​യ പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നും പ​രി​ഷ്​​ക​രി​ക്കു​ന്ന പാ​ഠ​ഭാ​ഗ​ത്തി​ലു​ണ്ടാ​വി​ല്ല.

പ​ക​രം, സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ൽ ന​ട​ന്ന ക​ലാ​പ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ 2002 ഫെ​ബ്രു​വ​രി-​മാ​ർ​ച്ച്​ മാ​സ​ങ്ങ​ളി​ൽ ഗു​ജ​റാ​ത്തി​ൽ ന​ട​ന്ന ക​ലാ​പം.

അ​തി​ൽ ഏ​ക​ദേ​ശം 800 മു​സ്​​ലിം​ക​ള​​ും 250ല​ധി​കം ഹി​ന്ദു​ക്ക​ളും കൊ​ല്ല​പ്പെ​ട്ടു എ​ന്നാ​ക്കി മാ​റ്റാ​നാ​ണ്​ തീ​രു​മാ​നം.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷം​കൊ​ണ്ട് പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

എ​ൻ.​സി.​ഇ.​ആ​ർ.​ടി പാ​ഠ​പു​സ്​​ത​ക​ങ്ങ​ൾ രാ​ഷ്​​ട്രീ​യ​ത്തി​ന്​ അ​നു​സ​രി​ച്ചാ​ണ്​ ത​യാ​റാ​ക്കു​ന്ന​തെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ്​ റി​സ​ർ​ച്​​ വി​ഭാ​ഗം ത​ല​വ​ൻ കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.

new jindal advt tree advt
Back to top button