സംസ്ഥാനം (State)

ഗൂഗിൾ മാപ്പ് നോക്കി കാറിൽ പുറപ്പെട്ടവർ ചെന്ന് വീണത് പുഴയിൽ

പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറിൽ യാത്ര പുറപ്പെട്ട അഞ്ചംഗ കുടുംബമാണ് പുഴയിൽ വീണത്.

ഗൂഗിൾ മാപ്പ് നോക്കി കാറിൽ പുറപ്പെട്ടവർ വഴി തെറ്റി ചെന്ന് വീണത് പുഴയിൽ. പാലക്കാട് നിന്ന് പട്ടിക്കാട്ടേക്ക് കാറിൽ യാത്ര പുറപ്പെട്ട അഞ്ചംഗ കുടുംബമാണ് പുഴയിൽ വീണത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

തൃശൂർ പട്ടിക്കാട്ട് കാരിക്കൽ സെബാസ്റ്റ്യനും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്. കുതിരാനിലെ ഗതാഗതക്കുരുക്ക് കാരണം പട്ടിക്കാട്ടേക്ക് പുറപ്പെടാൻ സെബാസ്റ്റ്യൻ ഗൂഗളിന്റെ സഹായം തേടുകയായിരുന്നു. തിരുവില്വാമല വഴി കൊണ്ടാഴിയിലേക്കു പോകാൻ തടയണയിലൂടെ കയറിയപ്പോൾ വെള്ളം ശ്രദ്ധയിൽപ്പെട്ടില്ല. ഒഴുക്കിൽ പെട്ടതോടെ കാർ പുഴയിലേക്കു മറിയുകയായിരുന്നു. അഞ്ച് പേരും രക്ഷപ്പെട്ടു. എന്നാൽ കാർ പുഴയിൽ നിന്ന് കരകയറ്റാനായിട്ടില്ല.

Tags
Back to top button