ഗൂഗിൾ സി.ഇ.ഒ​യുടെ ശമ്പളം 1,285 കോടി

കാലിഫോർണിയ: ഗൂഗിൾ  സി.ഇ.ഒ സുന്ദർ പിച്ചെയുടെ വാർഷിക ശമ്പളത്തിൽ വൻ വർധന. 2016ൽ 1285.5 കോടിയാണ്​ പിച്ചെ ശമ്പളമായി സ്വീകരിച്ചത്​.

2015മായി താരതമ്യം ചെയ്യു​േമ്പാൾ ഗൂഗിൾ മേധാവിയുടെ ശമ്പളം ഇരട്ടിയായി വർധിച്ചിട്ടുണ്ട്​.

ഇതി​നൊടൊപ്പം ഒാഹരി വിഹിതമായി 198.7 മില്യൺ ഡോളറും പിച്ചെക്ക്​ ലഭിക്കും.

കഴിഞ്ഞ വർഷം ഇത്​ 99.8 മില്യൺ ഡോളറായിരുന്നു. സുന്ദർ പിച്ചെയുടെ സി.ഇ.ഒ സ്ഥാനത്തിരിക്കുന്ന സമയത്ത്​  കൂടുതൽ മികച്ച ഉൽപ്പന്നങ്ങൾ ഗൂഗിൾ വിപണിയിലെത്തിച്ചിരുന്നു.

ഇതാണ്​ കൂടുതൽ ശമ്പളം പിച്ചെക്ക്​ നൽകാൻ ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന്​​ സി.എൻ.എൻ റിപ്പോർട്ട്​ ചെയ്​തു.

ഗൂഗിളി​െൻറ സഹസ്ഥാപകനായ ലാറി പേജ്​ സ്വന്തമായി കമ്പനി തുടങ്ങിയ സാഹചര്യത്തിലാണ്​ പിച്ചെ ഗൂഗി​ളി​െൻറ തലപ്പത്ത്​ എത്തുന്നത്​.

യുട്യൂബ്​, ക്ലൗഡ്​​ കമ്പ്യൂട്ടിങ്​, ഹാർഡ്​വെയർ തുടങ്ങിയ ബിസിനസുകളിൽ നിന്നും ഗൂഗിളി​െൻറ ലാഭം കഴിഞ്ഞ വർഷം വർധിച്ചിരുന്നു. പുതിയ സ്​മാർട്ട്​ഫോണുകൾ പുറത്തിറക്കാനും വിർച്യുൽ റിയാലിറ്റി​ ഹെഡ്​സെറ്റ്​ അവതരിപ്പിക്കാനും ഗൂഗിളിന്​ കഴിഞ്ഞിരുന്നു.

1
Back to top button