ഗോകുലം സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഗോകുലം ഫൈനാന്‍സ് ശാഖകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്യവ്യാപകമായി റെയ്ഡ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഗോകുലം ഫൈനാന്‍സുമായി ബന്ധപ്പെട്ട കേരളത്തിലെയും തമിഴ്‌നാട്ടിലെയും വീടുകളിലും ഒാഫീസുകളിലും റെയ്ഡ് നടന്നു. രാവിലെ എട്ടു മണിയോടെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചത്. തമിഴ്‌നാട്ടിലെ 25 ശാഖകളിലും കേരളത്തിലെ 30 ശാഖകളിലുമാണ് റെയ്ഡ് നടന്നത്.

നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് മാസമായി കമ്പനിയുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

1
Back to top button