‘ഗ്രേറ്റ് ഫാദർ’ വൻ വിജയമാക്കിയതിന് നന്ദി -മമ്മൂട്ടി

ഗ്രേറ്റ് ഫാദർ എന്ന പുതിയ ചിത്രം സ്വീകരിച്ച പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി.

ചിത്രം വലിയ വിജയമാക്കിയതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും ആദ്യ ദിന കളക്ഷൻ റെക്കോഡ് തന്നെ ചിത്രം തിരുത്തിക്കുറിച്ചുവെന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

നവാഗത സംവിധായന്‍റെ  ആറ് കോടി നിർമാണ ചെലവുള്ള ചിത്രം 20 കോടിയും കടന്ന് മുന്നേറുകയാണ്.

ഇത് മലയാള പ്രേക്ഷകരുടെ ശക്തിയാണ്. മലയാള സിനിമാ വ്യവസായം ഇനിയും ഉയരങ്ങളിലേക്ക് വളരുമെന്നും ഇനിയും നല്ല ചിത്രങ്ങൾ മലയാളത്തിൽത്സ ഉണ്ടാകുമെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

1
Back to top button