ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്​ത്രക്രിയ പുനെയിൽ ഇന്ന്​ നടക്കും.

പുനെ: ഇന്ത്യയിൽ ആദ്യമായി ഗർഭാശയം മാറിവെക്കൽ ശസ്​ത്രക്രിയ പുനെയിൽ ഇന്ന്​ നടക്കും. ഗർഭാശയമില്ലാത്ത 21 കാരിയായ യുവതിക്ക്​ അമ്മയു​ടെ ഗർഭാശയം​ മാറ്റിവെക്കുകയാണ്​.

പുനെയിലെ ഗാലക്​സി​ കെയർ ലാപ്രോസ്​കോപ്പി ഇൻസ്​റ്റിറ്റ്യൂട്ടിലാണ്​ ശസ്​ത്രക്രിയ നടത്തുന്നത്​.

12 ഡോക്​ടർമാരടങ്ങിയ സംഘം ശസ്​ത്രക്രിയ ആരംഭിച്ചു.

എട്ടു മണിക്കൂർ ദൈർഘ്യമുള്ള ശസ്​ത്രക്രിയയാണ്​ നടക്കുന്ന​തെന്ന്​ ഡോക്​ടർമാരുടെ സംഘം അറിയിച്ചു.

ലാപ്രോസ്​കോപ്പിക്​ വിദ്യയിലൂടെ അമ്മയുടെ ഗർഭാശയം എടുത്ത്​ മകളിലേക്ക്​ വെക്കുകയാണ്​ ചെയ്യുന്നത്​.

കുറച്ചുമാസങ്ങളായി ശസ്​ത്രക്രിയക്ക്​ ​വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ആശുപത്രി. ഏഴ്​–എട്ട്​ ലക്ഷം രൂപയാണ്​ ശസ്​ത്രക്രിയയുടെ ചെലവ്​.

അഞ്ചുവർഷത്തേക്ക്​ ഗർഭാശയം മാറ്റി വെക്കൽ ശസ്​ത്രക്രിയ നടത്താൻ  ആശുപത്രിക്ക്​ മഹാരാഷ്ട്ര ഡയറക്​ടറേറ്റ്​ ഒാഫ്​ ഹെൽത്ത്​ സർവീസ്​ ​ഏപ്രിലിൽ ലൈസൻസ്​ നൽകിയിട്ടുണ്ട്​.

വിജയിച്ചാൽ ​െഎ.വി.എഫ്​ ചികിത്​സ വഴി ഗർഭാശയ സ്വീകർത്താവിന്​ ഗർഭം ധരിക്കാനാകുമെന്ന്​ ശസ്​ത്രക്രിയക്ക്​ നേതൃത്വം നൽകുന്ന ഡോക്​ടർ പുൻതംബേകർ അറിയിച്ചു.

2012ൽ സ്വീഡനിലാണ്​ ആദ്യമായി ഗർഭാശയം മാറ്റിവെച്ചത്​.

മാറ്റിവെച്ച ഗർഭാശയത്തിൽ ആദ്യമായി കുഞ്ഞുണ്ടായത്​ 2014ലാണ്​.

ശസ്​ത്രക്രിയ വഴി പുറത്തെടുത്ത കുഞ്ഞ്​ ആരോഗ്യവാനാണെന്ന്​ ബ്രിട്ടീഷ്​ മെഡിക്കൽ ജേണലായ ലാൻസെറ്റ്​ പറയുന്നു.

എന്നാൽ, പുനെ ആശുപത്രിയിൽ നടക്കുന്ന ശസ്​ത്രക്രിയ വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ്​ നടത്തുന്നതെന്ന്​  സ്വീഡനിൽ ആദ്യമായി ഗർഭാശയം മാറ്റിവെക്കൽ ശസ്​ത്രക്രിയ നടത്തി വിജയിച്ച ഡോക്​ടർ ആരോപിച്ചു.

രോഗിയെ അപകടത്തിലേക്ക്​ തള്ളിയിട്ട്​ നടത്തുന്ന ഇൗ ശസ്​ത്രക്രിയയുടെ ലക്ഷ്യം പേരുണ്ടാക്കൽ മാത്രമാണെന്നും ഡോ. മാറ്റ്​സ്​ ബ്രാൻസ്​റ്റോം ഹിന്ദുസ്​ഥാൻ ടൈംസിനോട്​ പറഞ്ഞു.

ദാതാവിൽ നിന്ന്​ ഗർഭാശയം എടുക്കുന്ന ശസ്​ത്രക്രിയ 10 മുതൽ 13 മണിക്കൂർ സമയമെടുക്കുമെന്നും സ്വീകർത്താവിൽ നടത്തുന്ന ശസ്​ത്രക്രിയ ആറുമണിക്കൂറുമെടുക്കുമെന്നും ഡോ.ബ്രാൻസ്​റ്റോം പറഞ്ഞു.

അതേസമയം ആറു മണിക്കൂർ കൊണ്ട്​ ഗർഭാശയം എടുത്ത്​ രണ്ടു മണിക്കൂറിൽ പുതിയ ആളിൽ തുന്നിപ്പിടിപ്പിക്കാമെന്നാണ്​ പുനെയിലെ ഡോക്​ടർമാർ അവകാശപ്പെടുന്നത്​.

വേണ്ടത്ര മുന്നൊരുക്കമില്ലാതെ ചൈനയിലും അ​േമരിക്കയിലും നടത്തിയ ശസ്​ത്രക്രിയ പരാജയമായിരുന്നെന്നും ഡോക്​ടർ മുന്നറിയിപ്പ്​ നൽകുന്നു.

new jindal advt tree advt
Back to top button